'പലിശരഹിത ഇടപാടുകള്‍ക്കുളള വര്‍ദ്ധിച്ച സ്വീകാര്യത സ്വാഗതാര്‍ഹം'

സംഗമം മള്‍ട്ടിസ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ വാരഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ടി. കെ ഹുസൈന്‍ സംസാരിക്കുന്നു.

കോഴിക്കോട്: പലിശരഹിത ഇടപാടുകള്‍ക്കുളള വര്‍ദ്ധിച്ച സ്വീകാര്യത സ്വാഗതാര്‍ഹമെന്ന്  സംഗമം മള്‍ട്ടിസ്‌റ്റേറ്റ് കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 2015-2016 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു.  
   യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, 2016-17 വര്‍ഷത്തെ ബജറ്റ്,വരവ്ചെലവ് കണക്കുകള്‍ എന്നിവയുടെ അവതരണവും അവലോകനവും നടന്നു.
   പരിപാടിയില്‍ പ്രസിഡന്റ് ടി കെ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.  ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എ എം അബ്ദുള്‍ ഖാദര്‍, റസാഖ് പാലേരി, മുഹമ്മദ് അഷ്‌റഫ്, എന്‍ അമാനുള്ള, എം എ മെഹബുബ്, അബ്ദുല്‍ ഹാദി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ അജണ്ടകളില്‍ നടന്ന ചര്‍ച്ചകളില്‍ ഡയറക്ടര്‍ കെ ഷംസുദ്ദീന്‍ , മാനേജിംഗ് ഡയറക്ടര്‍ വി.കെ അശ്ഫാഖ് തുടങ്ങിയവര്‍ ക്രോഡീകരിച്ചു. വൈസ് പ്രസിഡന്റ് തുഫൈല്‍ അഹമ്മദ് നന്ദി അര്‍പ്പിച്ചു.