അബ്ദുറഹ്മാൻ കുരിക്കൾ: യൗവനം തുടിക്കുന്ന മനസ്സിന്റെ ഉടമ

എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍ അല്ലാഹുവിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ ചുമതലയേല്‍പിക്കപ്പെട്ട ഉടനെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.ജമാഅത്തെ ഇസ്ലാമിയെ അറിയുകയും പ്രസ്ഥാനത്തിലേക്ക് കടന്ന് വരികയും ചെയ്ത ആദ്യകാല പ്രവര്‍ത്തകനാണ് മഞ്ചേരിയിലെ എം.പി അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍. മഞ്ചേരിയിലും പരിസരങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തുന്നതില്‍ കഠിനാധ്വാനം ചെയ്തു. പ്രസ്ഥാനത്തിന്റെ നായകനായിരുന്ന ഹാജി സാഹിബ് മുതല്‍ ആദ്യകാല പ്രവര്‍ത്തകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 'ഇസ്ലാം മത'ത്തിന്റെ ആദ്യ പതിപ്പ് മലയാളത്തില്‍ പുറത്ത് വന്ന ഉടന്‍ വാങ്ങി വായിച്ച് പ്രസ്ഥാന പഠനം ആരംഭിച്ച അദ്ദേഹം, ഹാജി സാഹിബ്, മഞ്ചേരിയിലെ കെ.കെ അലി സാഹിബ് എന്നിവരുമായുള്ള ബന്ധത്തിലൂടെയാണ് പ്രസ്ഥാനത്തിലെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പള്ളികളും ആരംഭിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. യൗവനം തുടിക്കുന്ന മനസ്സും ചോര്‍ന്ന് പോകാത്ത പ്രാസ്ഥാനിക ആവേശവുമായിരുന്നു അബ്ദുര്‍റഹ്മാന്‍ കുരിക്കള്‍. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധീരതയും ത്യാഗ സന്നദ്ധതയും പ്രവര്‍ത്തന നൈരന്തര്യവുമാണ് അബ്ദുര്‍റഹ്മാന്‍ കുരിക്കളുടെ ജീവിതത്തിന്റെ സന്ദേശം. അല്ലാഹു അദ്ദേഹത്തിന് മഗഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അല്ലാഹുവിന്റെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നത സ്ഥാനം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.