സാമൂഹിക സമ്പർക്കം ഇസ്‌ലാമിന്റെ അധ്യാപനമാണ് : എ.ടി ഷറഫുദ്ദീൻ

പടിഞ്ഞാറ്റുമുറി: സാമൂഹിക സമ്പർക്കം ഇസ്‌ലാമിന്റെ അധ്യാപനമാണെന്നും അതിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള രീതി ഇസ്‌ലാമിന് അന്യമാണെന്നും സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീൻ പറഞ്ഞു. 'ഇസ്‌ലാം സന്തുലിതമാണ്' തലക്കെട്ടിൽ ഫെബ്രുവരി 11ന് കോട്ടക്കലിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ കൂട്ടിലങ്ങാടി പഞ്ചായത്ത് പ്രഖ്യാപനം പടിഞ്ഞാറ്റുമുറിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി ദഅ് വത്ത് നഗർ ഏരിയാ പ്രസിഡന്റ് കെ. മുഹമ്മദലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുൽ അസീസ് സ്വാഗതവും പി.കെ. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.