കറൻസി നിയന്ത്രണം ജനങ്ങളോടുള്ള വെല്ലുവിളി

കൊണ്ടോട്ടി: കറൻസി വിനിമയ നിയന്ത്രമേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. 2017 ഫെബ്രുവരി 11 നു കോട്ടക്കലിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ മുതുവല്ലൂർ പഞ്ചായത്ത്തല പ്രഖ്യാപനം മുണ്ടിലാക്കൽ അങ്ങാടിയിൽ നിവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഏകസിവില്കോഡിനായുള്ള നീക്കം രാജ്യത്തിൻറെ വൈവിധ്യം തകർക്കാനുള്ള ഗൂഢാലോചനയാണെന്നു അദ്ദേഹം പറഞ്ഞു. എൽ. വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് എം. ഹസനുൽ ബന്ന സംസാരിച്ചു. എൻ.കെ അബ്ദുസ്സലാം സ്വാഗതവും അബ്ദുള്ളകുട്ടി നന്ദിയും പറഞ്ഞു
Leave a Comment