കറൻസി പരിഷ്കരണം കോർപ്പറേറ്റ് ഭീമന്മാരെ സഹായിക്കുന്നതിന് : ശിഹാബ് പൂക്കോട്ടൂർ

രാമപുരം: കോർപ്പറേറ്റ് ഭീമന്മാരെ സഹായിക്കാനാണ് ധൃതി പിടിച്ച് കറൻസി പരിഷ്കരണം നടപ്പാക്കിയതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ പറഞ്ഞു. 'ഇസ്‌ലാം സന്തുലിതമാണ്' തലക്കെട്ടിൽ ഫെബ്രുവരി 11ന് കോട്ടക്കലിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പുഴക്കാട്ടിരി പഞ്ചായത്ത് പ്രഖ്യാപനം രാമപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സമ്മേളന ജനറൽ കൺവീനർ മുസ്തഫ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.
ടീൻ ഇന്ത്യ ഏരിയാ വായനാ മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷഹ് മ കെ.പിയെ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉപഹാരം നൽകി ആദരിച്ചു. കെ.പി അജ്മൽ മുഹമ്മദ് ബഷീർ ഖിറാഅത്ത് നടത്തി. ഏരിയാ വൈസ് പ്രസിഡന്റ് ബഷീർ‌ ചെറുകുളമ്പ് സംസാരിച്ചു.
പി. അബ്ദു റഹീം സ്വാഗതവും കെ.പി. ബഷീർ മാസ്റ്റർ രാമപുരം നന്ദിയും പറഞ്ഞു.