ഫാസിസത്തിനെതിരെ സാമൂഹ്യ കൂട്ടായ്മകൾ രൂപപ്പെട്ടുവരണം - കെ.പി രാമനുണ്ണി 

യാമ്പു: രാജ്യത്ത് ശക്തിപ്പെട്ട് വരുന്ന വർഗീയ ഫാഷിസ്റ്റ് ശക്തികൾക്കെ തിരെ സമൂഹത്തിന്റെ പൊതുവായ നന്മക്ക് ജാതി,മത,രാഷ്ട്രീയ ചിന്ത കൾക്കതീതമായി കൂട്ടായ്മകൾ അനിവാര്യമാണെന്ന്‌ ചിന്തകനും പ്രശസ്ത സാഹിത്യ കാരനുമായ  കെ.പി രാമനുണ്ണി പറഞ്ഞു. തനിമ യാമ്പു ചാപ്റ്റർ 'സമാധാനം മാനവികത' കാമ്പയിനിന്റെ ഭാഗമായി മറൈൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി ന്റെ സമത്വവും സമാധാനവും ഇന്ന് കനത്ത ഭീഷണി നേരിടുകയാണ്. മുഴുവൻ ജനങ്ങൾക്കും അപകടകരമായ ഒന്നാണ് ഫാഷിസം എന്നത് തിരിച്ചറിയപ്പെട്ടു കൊണ്ടിരിക്കുന്ന സമകാലിക ലോകത്ത് അതിനെതി രെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടത്തിലാണ് നാമുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആഗോള തലത്തിൽ തന്നെ അസഹിഷ്‌ണുത വളർത്താനുള്ള ആസൂത്രിത നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡണ്ട് പദവിയിലേക്ക് റൊണാൾഡ്‌ ട്രംപ് എത്തിയ തോടെ സമാധാനത്തിനും മാനവികതക്കും മത നിരപേക്ഷതക്കും നില കൊള്ളുന്നവരുടെ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. സംഘ് പരിവാർ ശക്തികൾ ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടി രിക്കുന്ന ദേശാഭി മാനത്തിനും ദേശസ്നേഹത്തിനും പിറകിൽ ഒളിഞ്ഞിരിക്കുന്ന വംശ വിദ്വേഷവും അപരവത്ക്കര ണവും നാം തിരിച്ചറിയണം. ഹൈന്ദവതയുടെയും ദേശീയതയുടെയും കള്ളപ്രചാരണങ്ങളിലൂടെ രാജ്യ ത്തിന്റെ സമാധാനവും സഹവർത്തിത്വവും തകർക്കുകയാണ് ഫാഷിസ്റ്റുകളെന്നും  ഇതിനെ മറികടക്കാൻ മനുഷ്യസ്‌നേഹികൾ ഒന്നിക്കണ മെന്നും അദ്ദേഹം പറഞ്ഞു. 

തനിമ യാമ്പു സോണൽ പ്രസിഡണ്ട് സലീം വേങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യാമ്പുവിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ രാജൻ നമ്പ്യാർ, ശങ്കർ എളങ്കൂർ, സാബു വെളിയം, മുഹമ്മദ് ഖാദർ തുടങ്ങിയവർ സമ്മേളനത്തിൽ ആശംസ പ്രസംഗം നടത്തി. കാമ്പയിൻ സമാപന സമ്മേളനത്തിന് കൊഴുപ്പേകികൊണ്ട് നടത്തിയ കലാസന്ധ്യ ശ്രദ്ധേയമായിരുന്നു. തനിമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ നാടകവും സംഗീതവും നൃത്തവും സംഗീത ശില്പവുമെല്ലാം ഇഴചേർത്ത് കാഴ്ചയുടെ മാമാങ്കം തീർത്ത കലാവിരുന്ന് വൻ കരഘോഷത്തോടെയാണ് യാമ്പുവിലെ മലയാളി സമൂഹത്തിന്റെ നിറഞ്ഞ സദസ് സ്വീകരിച്ചത്. സാബു വെള്ളാരപ്പള്ളി രചനയും മുരളി മോഹൻ സംവിധാനവും ചെയ്ത 'പഥികർ'  എന്ന സാമൂഹ്യ സംഗീത നാടകം യാമ്പുവിലെ പ്രവാസികൾക്ക് പുതിയൊരു അനുഭവമായിരുന്നു. യൂത്ത് ഇന്ത്യ, സ്റ്റുഡന്റസ് ഇന്ത്യ, മലർവാടി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കാമ്പയിനോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം ചടങ്ങിൽ വിതരണം ചെയ്തു.

സോണൽ സെക്രട്ടറി നാസിമുദ്ദീൻ തിരുവനന്തപുരം, സമിതി യംഗങ്ങളായ നസീറുദ്ദീൻ ഓമണ്ണിൽ, അനീസുദ്ദീൻ ചെറുകുളമ്പ്, വനിതാവിഭാഗം സാരഥികളായ നസീബ സി.പി, റാഷിദ സലിം, മലർവാടി കോ ഓർഡിനേറ്റർ പി.കെ.സഹീർ, സ്റ്റുണ്ടന്റ്സ് ഇന്ത്യ കോ ഓർഡിനേറ്റർ അബ്ദുറഷീദ് വി.കെ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഇർഫാൻ നൗഫൽ നന്ദി പറഞ്ഞു.