സമത്വം, നീതി, അഭിപ്രായ സ്വാതന്ത്ര്യം - പെയ്ന്റിംഗ് മത്സരം ജനുവരി 22ന്

പാലക്കാട് : ഇസ്‌ലാം സന്തുലിതമാണ് എന്ന പ്രമേയവുമായി 2017 ജനുവരി 22ന് പാലക്കാട് നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു.സമത്വം, നീതി, അഭിപ്രായ സ്വാതന്ത്ര്യം എന്നീ വിഷയങ്ങളിലേതെങ്കിലും ഒന്നിനെ ആസ്പദമാക്കിയാണ് രചനകള്‍ നിര്‍വ്വഹിക്കേണത്.22ഃ28 (ഇഞ്ച്) സൈസ് ആര്‍ട്ട് പേപ്പറിലോ, ഓയില്‍ സ്‌കെച്ച് പേപ്പറിലോ കാന്‍വാസിലോ വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, അക്രിലിക് കളറുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്നുപയോഗിച്ച് വരക്കാം. വിജയികള്‍ക്ക് 1, 2, 3 സ്ഥാനം യഥാക്രമം 5000, 3000, 2000 രൂപ പ്രൈസ്മണി സമ്മാനിക്കും.തെരെഞ്ഞടുക്കപ്പെടുന്ന ചിത്രങ്ങള്‍ സമ്മേളന നഗരിയില്‍ പ്രദര്‍ശിപ്പിക്കും.      സൃഷ്ടികള്‍ കണ്‍വീനര്‍, വിസ്മയ കലാകേന്ദ്ര പി.ഒ. വല്ലപ്പുഴ, 679336 പിന്‍, പാലക്കാട് ജില്ല എന്നവിലാസത്തില്‍ സിഡംബർ 30നകം ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9961 564 999 എന്ന നമ്പറില്‍ ബന്ധപ്പെടാം.