ജാതീയതയിലും ഫാസിസത്തിലും അധിഷ്ഠിതമായ പൊതുബോധം നീതിയെ വെല്ലുവിളിക്കുന്നു: പി സുരേന്ദ്രൻ

കൂട്ടിലങ്ങാടി: പണ്ട് ഹിറ്റ് ലറുടെ കാലത്ത് വംശീയതയിലും ഫാസിസത്തിലും അധിഷ്ഠിതമായ പൊതുബോധമാണ് ജർമനിയിലെങ്കിൽ ഇന്ന് ഇന്ത്യയിൽ ജാതീയതയിലും ഫാസിസത്തിലും അധിഷ്ഠിതമായ പൊതുബോധമാണ് നില നിൽക്കുന്നത്. ഇത് തിരുത്താതെ നീതിക്കു വേണ്ടിയുള്ള പോരാട്ടം പൂർണമാവുകയില്ലെന്നും പ്രമുഖ സാഹിത്യകാരൻ പി സുരേന്ദ്രൻ പറഞ്ഞു. എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ സമ്മേളനം കൂട്ടിലങ്ങാടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവലം സോഷ്യൽ മീഡിയകളിലൂടെയുള്ള  പ്രതികരണങ്ങൾക്കപ്പുറം യുവതലമുറ തെരുവിലിറങ്ങി ജനാധിപത്യ രീതിയിൽ ക്രിയാത്മകമായി പ്രതികരിക്കണം, തെരുവിലിറങ്ങുന്നവരേയാണ് ഭരണകൂടം എന്നും ഭയക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്‌.ഐ.ഒ അഖിലേന്ത്യാ ജനറൽ സെക്രട്ടറി അലിഫ് ഷുക്കൂർ മുഖ്യാതിഥിയായിരുന്നു. പ്രബോധനം സീനിയർ സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്.ഐ.ഒ മലപ്പുറം ജില്ലാ സെക്രട്ടറി നഈം മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് കെ മുഹമ്മദലി മാസ്റ്റർ, എസ്‌.ഐ.ഒ ജില്ലാ കമ്മിറ്റിയംഗങ്ങളായ അമീൻ മമ്പാട്, ജസീൽ മമ്പാട് എന്നിവർ സംസാരിച്ചു. അബ്ദുൽ ബാരി ചെറുകുളമ്പ് ഖിറാഅത്ത് നടത്തി.
എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയാ പ്രസിഡന്റ് ഷാഫി കൂട്ടിലങ്ങാടി സ്വാഗതവും പ്രോഗ്രാം കൺവീനർ അജ്മൽ തോട്ടോളി ചെറുകുളമ്പ് നന്ദിയും പറഞ്ഞു.