"മതം, മതേതരത്വം, ബഹുസ്വരത" സാംസ്കാരിക സദസ്

പാലക്കാട്: 2017 ജനുവരി 22ന്  കോട്ടമൈതാനിയില്‍ നടക്കുന്ന  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി  ഇന്ന്  (17-12-16, ശനി) 'മതം,മതേതരത്വം, ബഹുസ്വരത' എന്ന തലക്കെട്ടില്‍ സാംസ്‌കാരിക സദസ് സംഘടിപ്പിക്കും. ഫൈന്‍ സെന്ററില്‍ വൈകീട്ട് നാല് മണിക്ക് നടക്കുന്ന പരിപാടിയില്‍ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദു റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. രാജ്യത്ത് ഇന്ന് ഏറെ സുപരിചിതമായ   മതം, മതേതരത്വം, ബഹുസ്വരത എന്നീ സംജ്ഞകളെക്കുറിച്ചും മതേതരത്വത്തെയും ബഹുസ്വരതയെയും തകര്‍ക്കാനുളള സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢ നീക്കങ്ങളെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്യും.  രാജ്യം നേരിടുന്ന സംഘ്പരിവാര്‍ ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതിന്റെ സാധ്യതയും പരിപാടിയില്‍ ആരായും.