യൂത്ത് ഫോറം വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന്‍ സമാപിച്ചു.

''ലോസ് റ്റു ലിവ്' എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം സംഘടിപ്പിച്ച വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന് സമാപിച്ചു. ഷബീറലി കെ.എസ്, ഷിറാസ് അബ്ദുല്ല, ഷാഹിര്‍ എ.സി. എന്നിവര്‍ പുരുഷ വിഭാഗത്തിലും സുമയ്യ തസീന്‍, ഫൗസിയ അബ്ദുല്‍ മനാഫ്, മുനീറ ഇബ്രാഹീം എന്നിവര്‍ വനിതാ വിഭാഗത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഒക്ടോബര്‍ അവസാന വാരം ആരംഭിച്ച ആ അഞ്ച് ആഴ്ചകള്‍ നീണ്ട് നിന്ന മത്സരത്തില്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന 150 ഓളം പേരാണ് പങ്കെടുക്കുത്തത്. വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന്‍ സമാപന സംഗമം യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അലീഫ് ഹെല്‍ത്ത് ടോക്കിനു നേത്രുത്വം നല്‍കി. യൂത്ത്‌ഫോറം കായിക വിഭാഗം സെക്രട്ടറി തസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ട് സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, ഡോ: മുഹമ്മദ് അലീഫ്, തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമാനങ്ങള്‍ വിതരണം ചെയ്തു. കായിക വിഭാഗം സെന്റ്‌റല്‍ കോഡിനേറ്റര്‍ സഫീഖ്, വെയിറ്റ് ലോസ് കോമ്പറ്റീഷന്‍ കോഡിനേറ്റര്‍മാരായ ഷാഫി വടുതല, ഷറീന്‍ മുഹമ്മദ് , തന്‍വീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മത്സരം ആരംഭിച്ചത് മുതല്‍ എല്ലാ വെള്ളിയാഴ്ചയും നുഐജയിലെ യൂത്ത്‌ഫോറം ഓഫീസില്‍ ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ ശരീര ഭാര പരിശോധന നടത്തിയിരുന്നു. വ്യായാമ മുറകള്‍, ആരോഗ്യ പ്രദമായ ഭക്ഷണ ക്രമങ്ങള്‍, ശരീര ഭാരം നിയന്ത്രിക്കാനുള്ള വഴികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദരുടെ ട്രെയിനിംഗ് ക്ലാസുകള്‍ മത്സരത്തിന്റെ ഭാഗമായി വിവിധ സന്ദര്‍ഭങ്ങളില്‍ നല്‍കി.