ആത്മീയ വ്യതിചലനങ്ങളില്‍  ജാഗ്രത പുലര്‍ത്തുക: ശിഹാബ് പൂക്കോട്ടൂര്‍

വള്ളുവമ്പ്രം:  ആത്മീയ വ്യതിചലനങ്ങളില്‍ ജാഗ്രത കൈകൊണ്ടുകൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് മടങ്ങുവാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് ജമാഅത്തെ ഇസ്്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആഹ്വാനം ചെയ്തു.   ജമാഅത്തെ ഇസ്ലാമി വള്ളുവമ്പ്രം ഏരിയ ചെറുപുത്തൂരില്‍ സംഘടിപ്പിച്ച വനിതാ സമ്മേളനത്തില്‍ 'ആത്മീയ വ്യതിചനങ്ങള്‍ക്കെതിരെ ജാഗ്രത' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  
ഏരിയാ പ്രസിഡണ്ട് എന്‍. ഇബ്‌റാഹീം മാസ്റ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ജില്ലാ സമിതിയംഗം പി. ഫാത്വിമ ടീച്ചര്‍ സമാപന പ്രഭാഷണം നിര്‍വഹിച്ചു.  ഏരിയാ കണ്‍വീനര്‍ പി. ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.  കെ.വി. ആയിശ ടീച്ചര്‍ സ്വാഗതവും ഹന്ന സലീം പ്രാര്‍ത്ഥനയും നടത്തി.  സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ വിജയികളായവര്‍ക്കും തംഹീദുല്‍ മര്‍അ പരീക്ഷാ വിജയികള്‍ക്കും അവാര്‍ഡ് ദാനചടങ്ങും നടന്നു.