"സയ്യിദ് മൗദൂദി: വിമർശനത്തിന്റെ മതവും രാഷ്ട്രീയവും" സംവാദ സദസ് ഡിസം- 31ന് ‍

പാലക്കാട്: "ഇസ്ലാം സന്തുലിതമാണ്" എന്ന പ്രമേയത്തിൽ 2017 ജനുവരി 22ന് കോട്ടമൈതാനിയിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡസംബർ 31 ശനിയാഴ്ച ജില്ലാ കമ്മിറ്റി ആലത്തൂരിൽ "സയ്യിദ് മൗദൂദി: വിമർഷനത്തിന്റെ മതവും രാഷ്ട്രീയവും" എന്ന വിഷയത്തിൽ വൈകീട്ട് 5 മണിക്ക്  സംവാദ സദസ് സംഘടിപ്പിക്കും. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർമാരായ ശൈഖ് മുഹമ്മദ് കാരക്കുന്ന്, വി.ടി.അബ്ദുല്ല കോയ തങ്ങൾ, സംസ്ഥാന കൂടിയാലോചന സമിതിയംഗം ഡോ.അബ്ദുസലാം അഹ്മദ് എന്നിവർ ജമാഅത്തെ ഇസ്ലാമി സ്ഥാപക നേതാവായ അബുൽ അഅലാ മൗദൂദിയുമായി ബന്ധപ്പെട്ട  പൊതു ജനങ്ങളുടെ സംശയങ്ങൾക്ക് വ്യക്തത നൽകും. ജില്ലാ പ്രസിഡൻറ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിക്കും. ജില്ലാ സമ്മേളന ജനറൽ കൺവീനർ ബഷീർ ഹസൻ നദ് വി, ആലത്തൂർ ഏരിയാ പ്രസിഡൻറ് ഹൈദ്രൂസ്, ഹസനാർ കുട്ടി എന്നിവർ സംബന്ധിക്കും.