റാങ്ക്  ജേതാവിനെ അനുമോദിച്ചു.


പാലക്കാട്: കാലിക്കറ്റ് സർവകലാശാല ബി.എ ഇക്കോണമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ എ.റഫീനയെ ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരളാ അസി.അമീർ പി.മുജീബ് റഹ്മാൻ ഉപഹാരം നൽകി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശംസീർ ഇബ്രാഹീം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹികിം നദ് വി, വൈസ്.പ്രസി. ബഷീർ ഹസൻ നദ് വി,  സെക്രട്ടറി ബഷീർ പുതുക്കോട്, എം. സുലൈമാൻ, GlO ജില്ലാ പ്രസിഡന്റ് ശംസി യ,വൈസ്.പ്രസി. അമീറ, സെക്രട്ടറി സുമയ്യ, എസ്.ഐ.ഒ ജില്ലാ വൈസ്.പ്രസി. നൗഷാദ് ആലവി എന്നിവർ സംബന്ധിച്ചു.