ഇടുക്കി ജില്ലാ സമ്മേളനം 2017 ജനുവരി എട്ടിന് അടിമാലിയിൽ

അടിമാലി: ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് കെ.എ യൂസുഫ് ഉമരി ഉദ്ഘാടനം ചെയ്തു. അടിമാലി പഞ്ചായത്ത് ഓഫീസിന് സമീപം കണ്ണാട്ട് ബിൽഡിംഗിലാണ് സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ഇ.എം അബ്ദുൽ കരീം,സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സുബൈർ ഹമീദ്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അൻവർ വി.എം, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് രാസ്താ കരീം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.