തലമുറകളുടെ സംഗമം 

കൊണ്ടോട്ടി:  ഫെബ്രുവരി 11 നു കോട്ടക്കലിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജി.ഐ.ഒ മേലങ്ങാടി യൂണിറ്റ് തലമുറകളുടെ സംഗമം നടത്തി.  ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കെ. ഹനീഫ ഉത്ഘാടനം ചെയ്തു.  നാസർ അഹമ്മദ് ബോധവൽക്കരണ ക്‌ളാസ് നടത്തി.  പി. മുസ്തഫ, സുഹ്‌റ ടീച്ചർ , ഉമ്മു നസീബ,  കെ.എൻ ഖദീജ, ഫാത്തിമ ടീച്ചർ, നഫീസ, കെ.കെ മുഫീദ, കെ.കെ ഹുദ എന്നിവർ സംസാരിച്ചു.  മുൻകാല പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.  കെ.പി തസ്‌നീം അധ്യക്ഷത വഹിച്ചു.  ജിൽവ സ്വാഗതവും ഷിബിലി നന്ദിയും പറഞ്ഞു.