ആത്മീയ ഭൗതികതജീവിതങ്ങളുടെ സമന്വയമാണ് ഇസ്‌ലാം- മുഹമ്മദ് റാബീഅ് ഹസന്‍ നദ് വി

ആലിയ അറബിക്ക് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

കാസര്‍കോട്: രണ്ടുവഴിക്ക് നീങ്ങിയ ഭൗതിക-ആത്മീയ ജീവിതങ്ങളെ ഇസ്‌ലാം ശരിയായ ദിശയില്‍ സമന്വയിപ്പിക്കുകയായിരുന്നുവെന്ന് അഖിലേന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ അല്ലാമ സെയ്യദ് മുഹമ്മദ് റാബീഅ് ഹസന്‍ നദ് വി. പരവനടുക്കം ആലിയ  അറബികോളജ് പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രഖ്യാപനവും ഉദ്ഘാടനവും കോളജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനം രണ്ട് തരത്തില്‍ മനുഷ്യന്‍ ആര്‍ജിക്കുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നും ഗവേഷണങ്ങളില്‍ നിന്നുമാണ് ഒന്ന്. മനുഷ്യന്റെ ബുദ്ധിക്കും അനുഭവത്തിനും എത്തിപ്പിടിക്കാനാവാത്തതാണ്  രണ്ടാമത്തേത്. ഒന്നാമത്തേത ലൗകിക ജീവിതത്തിലെ സുഖസൗകര്യങ്ങളില്‍ അഭിരമിക്കാന്‍ സാധിക്കും. രണ്ടാമത്തേത് ഭൂതിക കാര്യങ്ങളെ കുറിച്ച് ആലോചിക്കാതെ തികച്ചുംപരലോക വിജയങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇവ രണ്ടും ഒരുമിച്ച് നീങ്ങേണ്ടതിന് പകരം രണ്ടായി കണ്ണിമുറിഞ്ഞു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പരസ്പര പൂരകമായി ഒരുമിച്ച് നീങ്ങുകയാണ് ചെയ്യുന്നത്. അദൃശ്യജ്ഞാനം പരമപ്രധാനമാണ്. പരലോകത്തേക്കുറിച്ചുള്ള ബോധമുണ്ടാക്കുന്നതിന് ഇത് അനിവാര്യമാണ്. വിദ്യാഭ്യാസം മനുഷ്യനെ ശരിയായ ദിശയില്‍ നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. മനുഷ്യനില്‍ മനുഷ്യഗുണം സൃഷ്ടിക്കുന്നത് വിദ്യാഭ്യാസമാണ്. ഇതില്‌ളെങ്കില്‍ മനുഷ്യനും മൃഗവുംതമ്മില്‍ വ്യത്യാസമുണ്ടാകില്ല. ഭൂമിയില്‍ അത്ഭുതം സൃഷ്ടിക്കുന്നതിനാണ് ദൈവം മനുഷ്യന് വിജ്ഞാനം നല്‍കുന്നത്. വിജ്ഞാനത്തെ പിന്തള്ളി മനുഷ്യന് മുന്നോട്ടുപേകാന്‍ കഴിയില്ല. ആലിയ പോലെയുള്ള  ലോകോത്ത സ്ഥാപനങ്ങള്‍ ഇതത്രം ദൗത്യമാണ് സമൂഹത്തിലും സമുദായത്തിലും നിര്‍വഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.  

ചടങ്ങില്‍ ആലിയ മാനേജിംഗ് കമ്മിറ്റിി പ്രസിഡന്റ് ഡോ. സി.പി ഹബീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പ്‌ളാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനം മുന്‍ മന്ത്രി സി.ടി. അഹമ്മദലി നിര്‍വഹിച്ചു. ആലിയ വിഷന്‍ 2020 പ്രഖ്യാപനം പൂന പ്രതിരോധ ഇന്‍സ്റ്റിറ്റിയുട്ടിലെ പ്രൊഫ അനീസ് ചിഷ്തി നിര്‍വഹിച്ചു. ആലിയ വിഷന്‍ 2020 ബ്രോഷറിന്റെ പ്രകാശനം മുസ്‌ലിം പേഴ്‌സണല്‍ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം അബ്ദുള്‍ ഷുക്കൂര്‍ ഖാസിമിക്ക് നല്‍കി ഇന്ത്യന്‍ ഇസ്‌ലാമിക് ലാംഗ്വേജ് ഇന്റര്‍നാഷണല്‍ സെക്രട്ടറി അല്ലാമ വാ അദി റഷീദ് നദ് വി നിര്‍വഹിച്ചു. ഖുത്തുബ അകാദമി കണ്‍സപ്റ്റ് ആള്‍ ഇന്ത്യ മെസേജ് ഹ്യുമാനിറ്റി ഫോറം ജനറല്‍ സെക്രട്ടറി സയ്യിദ് ബിലാല്‍ ഹസാനി നദ് വി അനാച്ഛാദനം ചെയ്തു. ഖുത്തുബ ബ്രോഷര്‍ ഇമാം ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സയ്യിദ് ഹാഷിം ഹദ്ദാദ് പ്രകാശനം ചെയ്തു. ആലിയ മനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. വി. അബൂബക്കര്‍ ഉമരി ആമുഖ പ്രഭാഷണം നടത്തി. ആലിയ ഡീന്‍ അബുള്‍ ഗയീസ് നദ് വി, ജമാഅത്തെ ഇസ്‌ലാമി കേരളാ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. കൂട്ടില്‍  മുഹമ്മദലി, ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുള്‍ ജലീല്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് ഷാഫി, ആലിയ അലൂംനി പ്രസിഡന്റ് സി.എച്ച് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. തന്‍വീര്‍ അഹമ്മദ് ഖിറാഅത്ത് നടത്തി. ആലിയ വിദ്യാര്‍ഥികള്‍ സ്വാഗത ഗാനം ആശംസിച്ചു. ആലിയ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഞ്ചിനീയര്‍ സി.എച്ച്. മുഹമ്മദ് സ്വാഗതവും പ്‌ളാറ്റിനം ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അജ്മല്‍ ഷാജഹാന്‍ നന്ദിയും പറഞ്ഞു.