ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മൗലികാവകാശ ലംഘനം -വനിതാ സെമിനാര്‍

തിരുവനന്തപുരം: ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വനിതാ സെമിനാര്‍. ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളെ ഒന്നൊന്നായി ഹനിക്കുന്ന ഭരണകൂട നിലപാടിന്റെ ഭാഗമാണ് ഏക സിവില്‍കോഡിന് വേണ്ടിയിട്ടുള്ള മുറവിളിയെന്ന് ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന വെസ് പ്രസിഡന്റ് എ.റഹ്മത്തുന്നിസ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വനിതാ വിഭാഗം സംഘടിപ്പിച്ച '്‌സ്ത്രീ: നിയമം, നീതി, ഇസ്‌ലാം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എടുത്ത് നോക്കിയാല്‍ സ്ത്രീകള്‍ക്ക് നേ രെയുള്ള അതിക്രമം ഇരട്ടിയായിരിക്കുന്നു. ഒരോ മൂന്ന് മിനിറ്റിലും ഒരുസ്ത്രീയുടെ നേരെ ആക്രമണം ഉാകുന്നു എന്നാണ് പുതിയ കണക്ക്. സ്ത്രീയുടെ സമ്പൂര്‍ണ സുരക്ഷയും സ്വാതന്ത്ര്യത്തെക്കുറിച്ചുമാണ് ഇസ്‌ലാം പറയുന്നത്. ലിംഗനീതിയയെ കുറിച്ച് നൂറ്റാുകള്‍ക്ക് മുമ്പേ പറഞ്ഞ മതമാണ് ഇസ്‌ലാം. 'ഇസ്‌ലാം സന്തുലിതമാണ്' എന്ന പ്രമേയത്തില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ജില്ലാസമ്മേളനത്തിന മുന്നോടിയായി സംഘടിപ്പിച്ച സെമിനാറില്‍ വി.എ. നസീമ വിഷയാവതരണം നടത്തി. അഡ്വ. സാജിത അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. പാളയം ജമാഅത്ത് കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് ജെ.കെ. ഹസീന അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് തസ്‌നി മുഹമ്മദ്, വനിതാവിഭാഗം വൈസ് പ്രസിഡന്‍റ് ഷുമൈസ എന്നിവര്‍ സംസാരിച്ചു.