'പ്രവാചക ചര്യ സന്തുലിതമാണ്'; ലഘു ലേഖ പ്രകാശനം ചെയ്തു

മനാമ: 'പ്രവാചക ചര്യ സന്തുലിതമാണ്' എന്ന തലക്കെട്ടില്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തുന്ന ദ്വിമാസ കാമ്പയിന്‍ പ്രമേയം വിശദീകരിക്കുന്ന ലഘുലേഖ പ്രകാശനം ചെയ്തു. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ് അബ്ദുല്‍ വാഹിദ് ഖറാത്ത ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി  ചെയര്‍മാന്‍ പ്രിന്‍സ് നടരാജന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. പാര്‍ലമെന്റ് അംഗം അലി ഈസ ബൂഫര്‍സാന്‍, ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, യൂത്ത് ഇന്ത്യ പ്രസിഡന്റ് ബിന്‍ഷാദ്, കാമ്പയിന്‍ കണ്‍വീനര്‍ സി.എം. മുഹമ്മദലി തുടങ്ങിയവര്‍  പരിപാടിയില്‍ സന്നിഹിതരായിരുന്നു. ഫ്രന്റ്‌സ് പ്രസിഡന്റ് ജമാല്‍ നദ് വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി സ്വാഗതവും വി.കെ. അനീസ് നന്ദിയും പറഞ്ഞു.
ദ്വിമാസ കാമ്പയിന്റെ ഭാഗമായി പ്രാസംഗികര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. കാമ്പയിനിന്റെ ഭാഗമായി പ്രദേശിക തലങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ വിഷയാവതരണം നടത്തുന്നവര്‍ക്കായി സിഞ്ചിലെ  ഫ്രന്റ്‌സ് ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ കാമ്പയിന്‍ കണ്‍വീനര്‍ സി.എം മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പ്രസംഗ കല എന്ന വിഷയത്തില്‍ ഇ.കെ സലീം പരിശീലനം നല്‍കി.  ഫ്രന്റ്‌സ് പ്രസിഡന്റ്  ജമാല്‍ നദ്‌വി ഇരിങ്ങല്‍, വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി എന്നിവര്‍ കാമ്പയിന്‍ പ്രമേയം അവതരിപ്പിക്കേണ്ടതെങ്ങനെ എന്ന് വിശദീകരിച്ചു. പി.പി ജാസിര്‍ ഖിറാഅത്തും സുബൈര്‍ എം.എം  സമാപനവും നടത്തി.