എം റഷീദ് ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണച്ച മാധ്യമ പ്രവർത്തകൻ

ആഗോളതലത്തിൽ നടക്കുന്ന സാമ്രാജ്യത്വ വിരുദ്ധ ജനാധിപത്യ പോരാട്ടങ്ങളെ പിന്തുണക്കുകയും അവയുമായി മലയാളിയെ കണ്ണി ചേർക്കുകയും ചെയ്ത മുതിർന്ന മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമാണ് അന്തരിച്ച എം റഷീദ്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അരുതായ്മകൾക്കെതിരെ നിലകൊണ്ട റഷീദ് ജമാഅത്തെ ഇസ്‌ലാമിയുടെയും അനുബന്ധ സംവിധാനങ്ങളുടെയും അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു.