രാജ്യത്തെ മുസ്‌ലീം-ദലിത് മുന്നേറ്റങ്ങളെ സംഘ് പരിവാറും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഭയപ്പെടുന്നു : ഡോ. എ.കെ സഫീർ

കൂട്ടിലങ്ങാടി: രാജ്യത്തെ മുസ്‌ലീം-ദലിത് മുന്നേറ്റങ്ങളെ സംഘ് പരിവാറിനെപ്പോലെത്തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഭയപ്പെടുകയാണെന്ന് എസ്‌.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ പറഞ്ഞു. രോഹിത് വെമുല സാമൂഹിക മരണത്തിന് വിധേയനാകാൻ കാരണം അദ്ദേഹം ഉയർത്തിപ്പിടിച്ച രാഷ്ട്രീയം ജാതി മേൽക്കോയ്മയെ ചോദ്യം ചെയ്യുന്നതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയ കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച "രോഹിത് വെമുല; മറവിക്ക് വിട്ട് കൊടുക്കില്ല" 'കാൻഡിൽ ലൈറ്റ് മാർച്ച്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയാ സെക്രട്ടറി സി.എച്ച് സാജിദ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഗ്രാം കൺ വീനർ ഹാദിഖ് എൻ.കെ നന്ദി പറഞ്ഞു. ഏരിയാ അസി.സെക്രട്ടറി ഇർഷാദ് കൂട്ടിലങ്ങാടി, സെക്രട്ടേറിയറ്റ് അംഗങ്ങളായ തൻസീം പടിഞ്ഞാറ്റുമുറി, ഷറഫലി മക്കരപ്പറമ്പ്, ഫയാസ് മുല്ലപ്പള്ളി, അഷ്റഫ് കടുങ്ങൂത്ത്, അസ്‌ലം പടിഞ്ഞാറ്റുമുറി എന്നിവർ നേതൃത്വം നൽകി.