സോളിഡാരിറ്റി പത്ര-ദൃശ്യ മാധ്യമ അവാര്‍ഡ്; എന്‍ട്രികള്‍ ക്ഷണിച്ചു

കോഴിക്കോട്. വികസനം, പരിസ്ഥിതി, മനുഷ്യാവകാശം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട മലയാള പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രസിദ്ധീകരിച്ച മികച്ച റിപ്പോര്‍ട്ടുകള്‍ക്കും ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് അവാര്‍ഡ് നല്‍കുന്നു. 2016 ജനുവരി ഒന്നിനും 2016 ഡി സംബര്‍ 31 നും ഇടയില്‍ മലയാള ദിന പ്രതങ്ങളില്‍/ ചാനലുകളില്‍ പ്രസിദ്ധീകരിച്ച പ്രത്യേക വാര്‍ത്തകളും ഫീച്ചറുകളും ഡോക്യുമെന്ററി ചിത്രങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കുക. പതിനായിരം രൂപയും പ്രശസ്തി പ്രതവുമടങ്ങുന്നതാണ് അവാര്‍ഡ്. എന്‍ട്രികള്‍ മൂന്ന് കോപ്പി വീതം ബയോഡാറ്റയും ഫോട്ടോയും സഹിതം മീഡിയാ സെക്രട്ടറി, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, പി.ബി നമ്പര്‍ 833, ഹിറാ സെന്റര്‍, മാവൂര്‍ റോഡ് കോഴിക്കോട്, പിന്‍: 673004, ഫോണ്‍ നമ്പര്‍: 0495 2721695, 2721215 എന്ന വിലാസത്തില്‍ മാര്‍ച്ച് 30നകം ലഭിക്കേണ്ടതാണ്.