നജീബിനെ കണ്ടെത്തുക , ഒപ്പ് ശേഖരണം

കണ്ണൂർ : ഇന്ത്യയിലെ മികച്ച കലാലയങ്ങളിലൊന്നായ ജെ. എൻ.യു വിൽ എ.ബി.വി.പി ക്കാരുടെ അക്രമണത്തിന് ഇരയാകുകയും തുടർന്ന് കാണാതാവുകയും ചെയ്ത നജീബ് അഹമ്മദ് എന്ന പി.ജി വിദ്യാർത്ഥിയെ കണ്ടെത്തുക , കാണാതായി നൂറു ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ  പുരോഗതിയില്ലാത്തതിനാൽ സി. ബി.ഐ കൊണ്ട് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിചു കൊണ്ടും ക്യാമ്പ്‌സുകളിൽ   ഭയരഹിതമായ പഠനാന്തരീക്ഷം ഉറപ്പുവര്ത്തണമെന്നുമാവശ്യപ്പെട്ടുകൊണ്ട്
എസ്.ഐ. ഒ  ദേശിയ മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പ് ശേഖരണത്തിന്റെ കണ്ണൂർ ഏരിയ തല ഉദ്‌ഘാടനം കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ് നിർവഹിച്ചു.    എസ്.ഐ.ഒ കണ്ണൂർ ജില്ല പി.ആർ സെക്രട്ടറി മുഹ്സിൻ ഇരിക്കൂർ, കണ്ണൂർ ഏരിയ പ്രസിഡന്റ് മഷ്ഹൂദ് കാടാച്ചിറ, മുൻ ഏരിയ പ്രസിഡന്റ് ഹംദാൻ ഖാലിദ്   തുടങ്ങിയവർ നേതൃത്വം നൽകി.