മലർവാടി - ടീൻ ഇന്ത്യ റബ് വ സെലക്ഷൻ ക്യാമ്പ് നടന്നു

പാലക്കാട്: വിവിധ ജില്ലകളിൽ റബ് വ - വ മലർവാടി - ടീൻ ഇന്ത്യ റബ് വ സെലക്ഷൻ ക്യാമ്പ് മോഡൽ ഹൈസ്ക്കൂൾ പേഴുകരയിൽ വെച്ച് നടത്തി. മലർവാടി സംസ്ഥാന കോർഡിനേറ്റർ മുസ്തഫ മങ്കട ഉദ്ഘാടനം ചെയ്തു. മലർവാടി ജില്ലാ കോർഡിനേറ്റർ നൗഷാദ് ആലവി അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ജില്ലാ കോർഡിനേറ്റർ ഇബ്രാഹീം മാസ്റ്റർ, ഒറ്റപ്പാലം ഏരിയാ പ്രസി. നൗഷാദ് മുഹിയുദ്ധീൻ, അഷറഫ്, മുഹമ്മദ് അലി, സയ്യിദ് ഇബ്രാഹീം, അൻസിയ, അദ്നാൻ, മുജീബ്,വഫ ഷിബില സലീം, സലീന എന്നിവർ സംസാരിച്ചു.