സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രില്‍ 8, 9 ന് കാഞ്ഞങ്ങാട്.

ഏപ്രില്‍ 8,9 കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്റെ പ്രഖ്യാപനം നടത്തി. കാഞ്ഞങ്ങാട് ഹിറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പ്രഖ്യാപന പരിപാടി  സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ നിര്‍വഹിച്ചു. യുവാക്കള്‍ സാമൂഹ്യ സേവന രംഗത്ത് കര്‍മ്മനിരതരായി ഇരിക്കേണ്ട കാലഘട്ടമാണിത് . യുവജനങ്ങളില്‍ സാഹൂഹിക പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുക, സേവന മനോഭാവം വളര്‍ത്തുക എന്നീ കാര്യങ്ങള്‍ തന്നെയാണ് വര്‍ഷങ്ങളായി സോളിഡാരിറ്റി ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ശക്തമായ പ്രതിനിധാനമാണ് സോളിഡാരിറ്റി . മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളില്‍ സംഘടനകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നിരവധി പേര്‍ നിരപരാധികളായി ഇന്ത്യയുടെ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട് . രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന വിചാരണത്തടവുകാരുടെ ജീവനില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധി സഭാംഗം ഷഫീഖ് നസ്‌റുല്ല ,  കെ.കെ.ഇസ്മായില്‍, ബഷീര്‍ ശിവപുരം ,മൊയ്തു പള്ളിപ്പുഴ,  ജലീല്‍ പടന്ന, ഇബ്രാഹിം മാസ്റ്റര്‍ , സി.എച്ച്.സുലൈമാന്‍, കെ.കെ.അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ സമദ് അതിഞ്ഞാല്‍, കെ.അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സി. എ യൂസഫ്  സ്വാഗതവും ജില്ല സെക്രട്ടറി എന്‍. എം റിയാസ് നന്ദിയും പറഞ്ഞു.