റിയാസ് മൗലവി വധം: ജമാഅത്തെ ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ സന്ദർശനം നടത്തി.

കാസര്‍കോട്: മദ്രസാധ്യാപകനായ റിയാസ് മൌലവിയെ വെട്ടിക്കൊന്ന ചൂരിയിലെ ഇസത്തുല്‍ ഇസ്‌ലാം മദ്രസയും പള്ളിയും താമസസ്ഥലവും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാരായ പി പി അബ്ദുറഹ്മാന്‍ പെരിങ്ങാടി, യു പി സിദ്ദീക് മാസ്റ്റര്‍, ജില്ലാ പ്രസിഡണ്ട് കെ എ മുഹമ്മദ് ഷാഫി എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശിച്ചത്. ദുഷ്ടശക്തികളെ മുതലെടുപ്പ് നടത്താന്‍ അനുവദിക്കാത്ത തരത്തിലുള്ള കര്‍ശനവും നീതിപൂര്‍വ്വകവുമായ സത്വര നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഉദാസീനത പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സൌകര്യമൊരുക്കും. സംഭവത്തിന് വര്‍ണ്ണം നല്‍കാനോ വിഷയം വഴിതിരിച്ച് വിടാനോ ഉള്ള ശ്രമം തടയണമെന്നും പഴുതടച്ചുള്ള അന്വേഷണമുണ്ടാവണമെന്നും നേതാക്കള്‍ ആഭിപ്രായപ്പെട്ടു.