പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സ്റ്റുഡന്റ്സ് ഇന്ത്യയുടെ ബുക്ക് ബാങ്ക്.

ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായി യൂത്ത്ഫോറത്തിന്റെ വിദ്യാര്‍ത്ഥിവിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ബുക്ക് ബാങ്ക്. ഇന്ത്യന്‍ സ്കൂളുകളിലെ ഒന്നു മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ പാഠ പുസ്തകങ്ങളാണ്‌ ബുക്ക ബാങ്ക് വഴി ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്തത്.  രാജ്യത്ത് വിദ്യഭ്യാസ ചെലവ് വര്‍ദ്ദിച്ച സാഹചര്യത്തിലാണ്‌ സാധാരണക്കാരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ച് 2012 -ല്‍ സ്റ്റുഡന്റ്സ് ഇന്ത്യ ബൂക്ക് ബാങ്ക് ആരംഭിച്ചത്.  വര്‍ഷം തോറും പുസ്തങ്ങള്‍ക്ക് വില വര്‍ദ്ദിക്കുന്നതും പുസ്തകങ്ങള്‍ സ്കൂളുകളില്‍ നിര്‍ബന്ധമാക്കുന്നതും സാധാരനക്കാരായ രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ഒരു പോലെ ബുദ്ധിമുട്ടില്‍ ആക്കിയിരുന്നു. ഇവയെല്ലാം കണക്കിലെടുത്താണ്‌ സ്റ്റുഡന്റ്സ് ഇന്ത്യയുടെ ബുക്ക് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 

ഓരോ അദ്ധ്യയന വര്‍ഷവും പുതിയ ക്ലാസുകളിലേക്ക് വിജയിച്ചവരില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്‍പായി തന്നെ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമാണ്‌  ബുക്ക് ബാങ്ക് വഴി ചെയ്യുന്നത്. ആദ്യ കാലങ്ങളില്‍ പുസ്തകങ്ങളെല്ലാം നേരില്‍ പോയി കലക്റ്റ് ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രക്ഷിതാക്കള്‍ തന്നെ പരീക്ഷ കഴിയുമ്പോള്‍ പുസ്തകങ്ങള്‍ ബുക്ക് ബാങ്കില്‍ ഏല്പിക്കുന്നു.  ഓരോ വര്‍ഷവും ശേഖരിച്ച് വിതരണം ചെയ്യുന്ന പുസ്തകങ്ങളുടെയും  ഉപയോഗപ്പെടുത്തുന്ന കുടൂംബങ്ങളുടെയും എണ്‍നത്തില്‍ ഗണ്യമായ വര്‍ദ്ദനവുണ്ട്. പ്രവാസി കുടുംബങ്ങള്‍ മികച്ച സഹകരണമാണ്‌ ബുക്ക് ബാങ്കിനോട് പുലര്‍ത്തുന്നത്. ജീവിത ചെലവ് വര്‍ദ്ദിച്ചു വരുന്ന സാഹചര്യത്തില്‍ ബുക്ക് ബാങ്ക് ഏറെ ആശ്വാസകരമാണെന്ന് രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തുന്നു. 

മലയാളികള്‍ മാത്രമല്ല ഇന്ത്യന്‍ സ്കൂളുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാനക്കാരും മറ്റു രാജ്യക്കാരും പുസ്തകങ്ങള്‍ തേടിയെത്തി.  സ്റ്റുഡന്റ്സ് ഇന്ത്യ കോഡിനേറ്റര്‍മാരായ മുഹമ്മദ്, തന്‍വീര്‍, സ്റ്റുഡന്റ്സ് ഇന്ത്യ ഭാരവാഹികളായ സലീല്‍ അബ്ദുസസമദ്, ഉസാമ ഹാഷിം തുടങ്ങിയവര്‍ നേത്രുത്വം നല്‍കി.