​സംസ്ഥാനത്ത് നിലനിൽക്കുന്നത് പിണറായിയുടെ പോലീസ് രാജ്- എസ്‌.ഐ.ഒ

ജിഷ്ണുവിന്‍റെ ആത്ഹത്യക്ക് പിന്നിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച അമ്മ മഹിജയും മറ്റ് കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് എസ്‌.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. സംസ്ഥാനത്ത് നിലനിൽക്കുന്നത് പിണറായിയുടെ പോലീസ് രാജാണു. ജിഷ്ണുവിന്റെ മരണത്തിനു ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ജിഷ്ണുവിന്‍റെ ബന്ധുക്കളെ അറസ്റ്റ് ചെയ്യാനാണു പോലീസിനു താല്പര്യം. ഡി.ജി.പി യെ നിലക്ക് നിർത്താനും പുറത്താക്കാനും കഴിയാത്ത ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു‌.

ജിഷ്ണുവിന്റെ അമ്മക്കെതിരെ നടന്ന പോലീസ് കയ്യേറ്റത്തിലും ഇടത് സർക്കാരിന്റെ പോലീസ് രാജിനെതിരെയും പ്രതിഷേധിച്ച് ജില്ല ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം വാർത്താ കുറിപ്പിൽ അറിയിച്ചു