എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയ ടീൻസ് മീറ്റ് സമാപിച്ചു

വടക്കാങ്ങര: എസ്.ഐ.ഒ ദഅവത്ത് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസമായി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ നടന്ന ടീൻസ് മീറ്റ് സമാപിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി അജ്മൽ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകൾക്ക് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ആദിൽ തിരുവനന്തപുരം, ഹബീബ് ജഹാൻ, സി.എച്ച് അബ്ദുൽ ഖാദർ, കമാൽ വേങ്ങര, അസീർ ആലപ്പുഴ, മുഹ്സിൻ കണ്ണൂർ, അമീൻ മമ്പാട്, ഹാരിസ് ശാന്തപുരം എന്നിവർ നേതൃത്വം നൽകി. 

ജില്ലാ പ്രസിഡന്റ് ഡോ. എ.കെ സഫീർ, അസി. സെക്രട്ടറി മുസ്തബ്ഷിർ ശർഖി, ഫയാസ് ഹബീബ്, ഷാഹിദ് ഇസ്മായിൽ എന്നിവർ സംസാരിച്ചു.

വിദ്യാർഥികൾക്കായി കലാ കായിക മൽസരങ്ങൾ നടന്നു. ഏരിയ സെക്രട്ടറി അസ് ലം, ഇർഷാദ് പി.എസ്, തൻസീം, ഷറഫലി, അഷ്റഫ്, ഇ.എ ബാരിഹ്, നബീൽ അമീൻ, നാസിഹ് അമീൻ, കെ നിസാർ, പി.കെ ബാസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.