പെഹ്​ലുഖാ​ന്റെ കുടുംബത്തിന് എസ്.ഐ.ഒ​ പശുവിനെയും കിടാവിനെയും സമ്മാനിച്ചു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വാറില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള ഗോരക്ഷാസംഘം തല്ലിക്കൊന്ന പെഹ്ലുഖാെന്റ കുടുംബത്തിന് എസ്‌.െഎ.ഒ കറവയുള്ള പശുവിനെയും  കിടാവിനെയും നല്‍കി. പശുവിനെ വളര്‍ത്തി ജീവിക്കുന്ന ന്യൂനപക്ഷ കുടുംബങ്ങളെ ആക്രമിച്ച് അരികുവത്കരിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടക്കെതിരായ രാഷ്ട്രീയ പ്രതിരോധമെന്ന നിലക്കാണ് പെഹ്ലുഖാെന്റ കുടുംബത്തിന് പശുവിനെ നല്‍കിയത്.   
 
ഹരിയാനയിലെ മേവാത് സ്വദേശിയും ക്ഷീരകര്‍ഷകനുമായിരുന്ന 55കാരനായ പെഹ്ലുഖാനെ  ഏപ്രില്‍ ഒന്നിനു രാജസ്ഥാനിലെ അല്‍വറില്‍െവച്ചാണ് വി.എച്ച്.പി-ആര്‍.എസ്.എസ്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുകൊലപ്പെടുത്തിയത്. കറവവറ്റിയ എരുമയെ വിറ്റ്  രണ്ടു പശുവിനെയും കിടാവിനെയും വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് പെഹ്ലുഖാന്‍ ആക്രമിക്കപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത പശുക്കളെയും   പെഹ്ലുഖാെന്റ ഉടമസ്ഥതയിലുള്ള പിക്കപ്പ് ലോറിയും കുടുംബത്തിന് തിരിച്ചുനല്‍കിയിട്ടില്ല.   

 പിന്നാക്ക പ്രദേശമായ മേവാത് മേഖലയില്‍ നിരവധി മുസ്ലിം കുടുംബങ്ങള്‍  പശുവിനെ വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ്.   പെഹ്ലുഖാന്‍  കൊല്ലപ്പെട്ടതിന് ശേഷം  പശുവളര്‍ത്തല്‍ തുടരാന്‍ ഭയക്കുന്ന ന്യൂനപക്ഷ കുടുംബങ്ങള്‍ മറ്റ് ജോലികളിലേക്ക് തിരിയുന്നതിനുള്ള ആലോചനയിലാണ്. ക്ഷീരകര്‍ഷകനായി തുടരാനാകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി  മേവാത്ത് മേഖലയിലെ ഒരു സംഘം ക്ഷീര കര്‍ഷകര്‍  തങ്ങളുടെ പശുക്കളെ ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രിക്ക്  കൈമാറുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു.   

പെഹ്ലുഖാെന്റ കുടുംബത്തിന് പശുവിനെ നല്‍കിയത് ഭീതിയിലകപ്പെട്ട കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണെന്ന് എസ്‌.െഎ.ഒ അഖിലേന്ത്യ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പെഹ്ലുഖാനൊപ്പം മര്‍ദനമേറ്റ അസ്മത്തിന് ചികിത്സ ലഭ്യമാക്കുന്നതും എസ്‌.െഎ.ഒയാണ്. മതിയായ ചികിത്സ നല്‍കാതെ ജില്ലാ ആശുപത്രിയില്‍നിന്ന് പറഞ്ഞുവിട്ട 26കാരന്‍ അസ്മത്ത് വീട്ടില്‍ എഴുന്നേറ്റ് നടക്കാന്‍ പോലുമാകാത്ത നിലയിലായിരുന്നു. ഹ്യൂമണ്‍ വെല്‍ഫേര്‍ ഫൗണ്ടേഷെന്റ കീഴിലുള്ള ഡല്‍ഹി അല്‍ ശിഫ ആശുപത്രിയിലെത്തിച്ച അസ്മത്ത് സുഖം പ്രാപിച്ചുവരുകയാണ്.