അഞ്ചാമത് മൈക്രോ ബിസിനസ് സമ്മിറ്റ് സമാപിച്ചു

ചെറുകിട-സൂഷ്മ വ്യവസായ സംരഭക സംഗമം മുബ്രയില്‍ വിജയകരമായി സമാപിച്ചു. RIFAH ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രിയും ജമാഅത്തെ ഇസ്‌ലാമിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കയറ്റുമതി ഇറക്കുമതി മേഖലയുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖരും ഗവേഷണ തല്പരരും വിദ്യാര്‍ഥികളും പരിപാടിയില്‍ സംബന്ധിച്ചു. 
പരിപാടിയുടെ മുഖ്യമായ ഊന്നല്‍ ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചായിരുന്നു. ഇ കൊമേഴ്‌സ് മേഖലകളുപയോഗിച്ചും ഇ-ബേ, ആലിബാബ തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിനെ കുറിച്ചും രാജ്യ-രാജ്യാന്തര വിപണികളിലേക്കുള്ള കയറ്റുമതിയെ കുറിച്ചും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളും ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഉപയോഗ ക്രമം പരിചയപ്പെടുത്തുന്നതുമായ പരിപാടികളാണ് നടത്തിയത്.
http://jamaateislamihind.org/eng/5th-micro-and-small-business-summit-on…