'തര്‍ത്തീല്‍' ഖുര്‍ആന്‍ പാരായണ മല്‍സരം സംഘടിപ്പിക്കുന്നു

അല്‍ഖോബാര്‍: തനിമ അല്‍ഖോബാര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍ പാരായണ മല്‍സരം 'തര്‍ത്തീര്‍ 2017' സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ 'ഖുര്‍ആന്‍ വഴികാട്ടുന്നു' എന്ന കാമ്പയിനോടനുബന്ധ്ച്ച് നടത്തുന്ന മല്‍സരത്തില്‍ പ്രായഭേദമന്യേ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 28ന് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ഗള്‍ഫ് ദര്‍ബാര്‍ ഹോട്ടലില്‍ വെച്ചാണ് മല്‍സരം നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 0508067646 നമ്പറില്‍ വാട്‌സ്ആപ് വഴിയോ,  0563038800, 0508067646 എന്ന നമ്പറിലോ thartheel2017@gmail.com എന്ന ഇമെയിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.