സഹോദര്യത്തിലൂന്നിയ പുതിയ കാമ്പസിനെ ആവിഷ്‌കരിക്കുക: കെ.കെ സുഹൈല്‍

ന്യൂഡല്‍ഹി: രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയതയിലൂന്നിയ ഭരണ സാമൂഹിക ക്രമങ്ങള്‍ക്കുമേല്‍ സഹോദര്യത്തിലൂന്നിയ പുതിയ കാമ്പസിനെ നാം ആവിഷ്‌കരിക്കുകയാണ് വേണ്ടതെന്ന് ക്വില്‍ ഫൗണ്ടേഷന്‍ ഡയറക്റ്റര്‍ കെ.കെ സുഹൈല്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി സര്‍വകലാശാല ഹല്‍ഖ സംഘടിപ്പിച്ച ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയപ്പ് പരിപാടിയെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മര്‍ദിത ജനതയുടെ വിമോചനം വിദ്യാഭ്യാസ ഗവേഷണ രംഗത്തെന്ന ഉയര്‍ച്ചകളെയും രാഷ്ട്രീയ അവബോധത്തെയും ബന്ധപ്പെട്ടായിരിക്കും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജമാഅത്തെ ഇസ്‌ലാമി ഡല്‍ഹി മലയാളി ഹല്‍ഖ സെക്രട്ടറി ശിഹാദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളായ മനാഫ്, സുഹൈല്‍, മുശീറുല്‍ ഹഖ്, സാരംഗ്, ആമിര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡല്‍ഹി സര്‍വ്വകലാശാല ഹല്‍ഖ സെക്രട്ടറി സലീഖ് സ്വാഗതവും, ഗവേഷക വിദ്യാര്‍ത്ഥി ഷംസീര്‍ ആശംസകള്‍ നേര്‍ന്നു. അഹ്ദസ്, അബ്ദുല്‍ വാജിദ്, നിഹാദ്, റിസ്‌വാന എന്നിവര്‍ നേതൃത്വം നല്‍കി.