"കുടുംബം ഇസ്‌ലാമിക വീക്ഷണത്തില്‍" പ്രബന്ധ മത്സരം 2017 

വിത്യസ്ത മത-സാംസ്‌കാരിക വീക്ഷണഗതിക്കാര്‍ ഇടകലര്‍ന്ന് ജീവക്കുന്ന ഒരു ബഹുസ്വര സമൂഹമാണല്ലോ നമ്മുടേത്. പരസ്പര ധാരണയും അറിവും ഇത്തരം ഒരു ബഹുസ്വര സമൂഹത്തിന്റെ ആരോഗ്യകരമായി നിലനില്‍പിന് അനിവാര്യമാണ്. ഈ മഹത്തായ ലക്ഷ്യം മുന്‍ നിര്‍ത്തി രൂപം കൊണ്ട വേദിയാണ് ഡയലോഗ് സെന്റര്‍ കേരള . ഈ വേദിയുടെ നേതൃത്വത്തില്‍ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും അന്തരീക്ഷത്തില്‍ വിവിധ വീക്ഷണഗതിക്കാരെ ഉള്‍പ്പെടുത്തി സ്‌നഹസംഗമങ്ങള്‍, ടേബിള്‍ ടോക്കുകള്‍, പ്രബന്ധമത്സരങ്ങള്‍, ക്വിസ് മത്സരങ്ങള്‍ തുടങ്ങി പല പരിപാടികളും നടന്നു വരുന്നു. ഇതിന്റെ ഭാഗമെന്ന നിലയില്‍ മുസ്‌ലിംകളല്ലാത്ത സഹോദരങ്ങള്‍ക്കു വേണ്ടി കുടുംബം ഇസ്‌ലാമിക വീക്ഷണത്തില്‍ എന്ന വിഷയത്തില്‍  പ്രബന്ധ മത്സരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 30,000, 20,000, 10,000 രൂപ വീതം  സമ്മാനം നല്‍കും. കൂടാതെ ശ്രദ്ധേയമായ 10 പ്രബന്ധങ്ങള്‍ക്ക് 2,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍  2017 ജൂണ്‍ 15 നകം പേര്, പൂര്‍ണ വിലാസം, പിന്‍ കോഡ് എന്നിവ കോണ്‍ടാക്റ്റ് നമ്പര്‍ സഹിതം 9495808689,9020408689 എന്നീ ഏതെങ്കിലും ഒരു നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക. essaycomp2017@gmail.com എന്ന ഐഡിയിലേക്ക് മെയില്‍ ചെയ്യാവുന്നതുമാണ്. അല്ലെങ്കില്‍ സെക്രട്ടറി , ഡയലോഗ് സെന്റര്‍ കേരള, പി.ബി.നമ്പര്‍ 833, മാവൂര്‍ റോഡ്, കോഴിക്കോട്. 673004 എന്ന വിലാസത്തില്‍ കത്തെഴുതുക.