മൂല്യബോധമുള്ള പണ്ഡിതര്‍ സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കണം - തൗഫീഖ് മമ്പാട്

മലപ്പുറം: സമൂഹത്തിലെ അരുതായ്മകള്‍ ഇല്ലാതാക്കാന്‍ പണ്ഡിത നേതൃത്വം നല്‍കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്. ഇസ്‌ലാമിക കാമ്പസ് പഠനം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയിലെ യുവ പണ്ഡിതരുടെ ഒത്തുചേരലും ജില്ലാ ഇസ്ലാമിക് കാമ്പസ് സമിതി രൂപീകരണവും മലബാര്‍ ഹൗസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സിന്‍ന്ദാ രഹോ' എന്ന തലക്കെട്ടില്‍ നടന്ന പ്രോഗ്രാമില്‍ ജില്ല സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് അധ്യക്ഷത വഹിച്ചു. ജില്ല ഇസ്‌ലാമിക് കാമ്പസ് സെക്രട്ടറി അമീന്‍ മമ്പാട്, സെക്രട്ടേറിയറ്റ് അംഗം ബാസിത്ത് താനൂര്‍, ജില്ലാ സമിതി അംഗം അനീസ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.