താനൂര്‍ തീരദേശ പോലീസ് നരനായാട്ട് ആസൂത്രിതം: എസ്.ഐ.ഒ

താനൂര്‍: താനൂര്‍ തീരദേശ പോലീസ് നരനായാട്ട് ആസൂത്രിതമെന്ന് എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം റമീസ് വേളം. തീരദേശ പോലീസ് ഭീകരതക്കെതിരെ എസ്.ഐ.ഒ താനൂര്‍ ഏരിയ നിര്‍മ്മിച്ച 'അശാന്തിയുടെ തീരം' ഡോക്യുമെന്ററി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീമാപള്ളി, മുത്തങ്ങ തുടങ്ങി കേരളത്തില്‍ നടന്നിട്ടുള്ള പോലീസ് ഭീകരതയുടെ ആവര്‍ത്തനമാണ് താനൂരില്‍ കണ്ടെതെന്നും പോലീസിന്റെയും ഭരണകൂടത്തിന്റെയും കുപ്രചരണങ്ങളെ സമൂഹം കരുതലോടെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഷഹല്‍ബാസ് സമാപനം നിര്‍വ്വഹിച്ചു. എസ്.ഐ.ഒ ജില്ലാ സമിതി അംഗം ബാസിത് താനൂര്‍ അധ്യക്ഷത വഹിച്ചു. ഫഹീം ചൂനൂര്‍, നവാസ് താനൂര്‍, ഫാഇസ് വി.വി.കെ, ഹനീന്‍ എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷാഹിന്‍ ബാസ് സ്വാഗതവും മുഹിസിന്‍ താനൂര്‍ നന്ദിയും പറഞ്ഞു.