എസ്.ഐ.ഒ പുസ്തകപ്പച്ച സംസ്ഥാനതല ഉദ്ഘാടനം നടന്നു

കൊടുങ്ങല്ലൂർ: “ആകാശം വെയിലായി കത്തിനിൽക്കുമ്പോൾ സൗഹൃദത്തിൻ തണലൊരുക്കാം” എന്ന തലക്കെട്ടിൽ എസ്.ഐ.ഒ  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ജനകീയ പഠന സഹായ വിതരണ പദ്ധതി – ‘പുസ്തകപ്പച്ച’ യുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊടുങ്ങല്ലൂർ ഏറിയാട് ഐ.എസ്.സി ഹാളിൽ നടന്നു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ തിരിഞ്ഞെടുത്ത 50 ഓളം വിദ്യാർത്ഥികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.