പുസ്തക പച്ച; മലപ്പുറം ജില്ലാതല ഉദ്ഘാടനം

മലപ്പുറം: എസ്.ഐ.ഒ സംഘടിപ്പിക്കുന്ന 'പുസ്തക പച്ച' പഠന സഹായ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലബാര്‍ ഹൗസില്‍ വെച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. എ കെ സഫീര്‍ കേരള ഫെഡ്രേഷന്‍ ഓഫ് ബ്ലെന്റ്  ജില്ലാ പ്രസിഡന്റെ അസീസ് മാസ്റ്റര്‍ക്ക് പഠന കിറ്റ് നല്‍കി നിര്‍വഹിച്ചു. പീപ്പിള്‍ ഫൗഡേഷന്‍ വൈസ് ചെയര്‍മാന്‍ മജീദ്, മുഷ്തബ്ഷിര്‍ ശര്‍ഖി, യാസിര്‍ വാണിയമ്പലം, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ജലീല്‍ കോഡൂര്‍, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ഷനാനിറ എന്നിവര്‍ സംസാരിച്ചു.
ചുങ്കത്തറ നാരോക്കാവില്‍ വെച്ച് നടന്ന പദ്ധതിയുടെ രണ്ടാം ഘട്ടം എസ്.ഐ.ഒ കേന്ദ്ര ശൂറാ അംഗം അലിഫ് ശുക്കൂര്‍ ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ എം.ഐ റഷീദ് മാസ്റ്റര്‍, യാസിര്‍ വാണിയമ്പലം, വാര്‍ഡ് മെമ്പര്‍ റസിയ ടീച്ചര്‍, അമീന്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.