എസ്‌.എസ്‌.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് അനുമോദനം

കൂട്ടിലങ്ങാടി: എസ്‌.എസ്‌.എൽ.സി, പ്ലസ്ടു പരീക്ഷകളിലെ ഉന്നത വിജയികൾക്ക് എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയ കമ്മിറ്റി അവാർഡ് ദാനവും അനുമോദനവും നടത്തി.

എസ്‌.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഉദ്ഘാടനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി സി.എച്ച് സാജിദ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഫർഹാന വടക്കാങ്ങര എന്നിവർ സംസാരിച്ചു.

എസ്‌.ഐ.ഒ ദഅവത്ത് നഗർ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് ഷാഹിദ് ഇസ്മായിൽ സ്വാഗതവും സെക്രട്ടറി അസ് ലം പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു.