‘തഫ്സീറിന്റെ തത്വങ്ങൾ; -ഖുർആൻ സദസ്സ്

മലപ്പുറം: “തഫ്സീറിന്റെ തത്വങ്ങൾ; സൂറ: അൽ-ബഖറ വായിക്കുന്നു” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഖുർആൻ സദസ്സിന് ‘കാമ്പസ് ഫോർ ഇസ്ലാം’ അക്കാദമിക് കോർഡിനേറ്റർ ടി. ഇസ്മാഈൽ നേതൃത്വം നൽകി. ഖുർആൻ ആയത്തുകൾ ആടർത്തിയെടുത്ത് പഠനവിധേയമാക്കുന്നതിന് പകരം ഖുർആനിക വായനകളെ കൂടുതൽ ആഴത്തിലുള്ളതാക്കണമെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. 

എസ്.ഐ.ഒ ജില്ല പ്രസിഡന്റ് ഡോ.എ.കെ.സഫീർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സൽമാൻ മുണ്ടുമുഴി, ഫഹീം, മുസ്തബ്ഷിർ ശർഖി എന്നിവർ നേതൃത്വം നൽകി