സ്കൂൾ സമയമാറ്റം: ചർച്ചകളില്ലാതെ നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാർഹം -സി.ടി. സുഹൈബ്

സ്കൂൾ സമയമാറ്റം: ചർച്ചകളില്ലാതെ നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് വ്യക്തമാക്കി. "സ്കൂൾ സമയ൦ പുനക്രമീകരിക്കാനുള്ള സർക്കാർ തീരുമാനത്തിൽ പോസിറ്റീവായ പല ഘടകങ്ങൾ ഉണ്ടെങ്കിലും കൂടുതൽ ചർച്ചകളില്ലാതെ നടപ്പാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. പുതിയ സമയ ക്രമം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലക്ഷ കണക്കിനു വിദ്യാർത്ഥികൾ ആശ്രയിക്കുന്ന വിപുലമായ മദ്രസ്സ സ൦വിധാനത്തെയാണ്. തീരുമാനമെടുക്കും മുമ്പ് സമുദായ നേതൃത്വങ്ങളോടും സ൦ഘടനകളോടു൦ കൂടിയാലോചിക്കാനുള്ള മിനിമം മര്യാദ പോലും സർക്കാർ കാണിച്ചിട്ടില്ല. ഇടവേളയില്ലാത്ത സമയ ക്രമീകരണമാണ് തീരുമാനിക്കുന്നതെങ്കിൽ ജുമുഅയെ കൂടി ബാധിക്കു൦. മുന്നാക്ക വിഭാഗത്തിൻെറ താൽപര്യത്തിന് കാബിനറ്റ് പദവി തന്നെയുള്ള കമ്മീഷൻ നിയമിച്ച സർക്കാർ ന്യൂനപക്ഷത്തിൻെറ താൽപര്യങ്ങളെ എങ്ങനെ സമീപിക്കുന്നു എന്ന് അറിയാനും താൽപര്യമുണ്ട്." - സി.ടി. സുഹൈബ് പറഞ്ഞു.