അബ്ബാസിയ്യ ഇഫ്താർ സമ്മേളനം ജൂൺ 2 ന്

അബ്ബാസിയ: സൗഹൃദത്തിന്‍റെ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് കേരള ഇസ്‌ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സമ്മേളനം ജൂണ്‍ 2 ന് വെള്ളിയാഴ്ച ഖൈതാൻ അൽ ഖാനിം മസ്ജിദിൽ നടക്കും. യുവ പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയുമായ ശിഹാബുദ്ധീൻ പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 4നു തുടങ്ങുന്ന സമ്മേളനം സമൂഹ ഇഫ്താറോടുകൂടി അവസാനിക്കും. ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും കുവൈത്ത് മത കാര്യ മന്ത്രാലയം, മസ്ജിദുൽ കബീർ, ഐ. പി. സി. തുടങ്ങിയവയുടെ പ്രതിനിധികളും സംബന്ധിക്കും. വനിതകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. ജനറൽ കണ്‍വീനറായി കെ. വി. മുഹമ്മദ് ഫൈസലിനേയും അസിസ്റ്റന്‍റ് കണ്‍വീനറായി നിയാസ് ഇസ്‌ലാഹിയെയും തെരഞ്ഞെടുത്തു. കെ. പി. യൂനുസ് (വെനു), പി. ടി. ഷാഫി (സൗണ്ട്), എസ്. എ. പി. ആസാദ്, സി. പി. നൈസാം (ഫുഡ്), ഹമീദ് കോക്കൂർ (സ്റ്റേഷനറി), അബ്ദുൽ റസാക്ക് നദവി (അതിഥി), യൂനുസ് കാനോത്ത്, വി കെ. ഫായിസ് (വളണ്ടിയർ), ഫിറോസ് ഹമീദ് (പ്രചാരണം), അനീസ് ഫാറൂഖി (ഫോട്ടോ & വീഡിയോ) എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ. പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കെഐജി. വൈസ് പ്രസിഡന്‍റ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ടി. ശരീഫ് സ്വാഗതം പറഞ്ഞു.