എസ്.ഐ.ഒ റമദാൻ ഫണ്ട് ശേഖരണം ആരംഭിച്ചു

വടക്കാങ്ങര:  എസ്.ഐ.ഒ റമദാൻ ഫണ്ട് ശേഖരണത്തിന്റെ ദഅവത്ത് നഗർ ഏരിയ തല ഉദ്‌ഘാടനം എം.എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബിന് നൽകി നിർവഹിച്ചു. എസ്.ഐ.ഒ ജില്ലാ സമിതി അംഗം സി.എച്ച് സാജിദ്, ഏരിയ സെക്രട്ടറി അസ്‌ലം പടിഞ്ഞാറ്റുമുറി, സെക്രട്ടേറിയറ്റ്   അംഗങ്ങളായ റബീ ഹുസൈൻ തങ്ങൾ, നാസിഹ് അമീൻ എന്നിവർ സംബന്ധിച്ചു.