സാഹോദര്യ മുണര്‍ത്തി യാമ്പുവില്‍ തനിമയുടെ ഇഫ്താര്‍ സംഗമം

യാമ്പു: തനിമ യാമ്പു സോണല്‍ സമിതി അല്‍മനാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടന നേതാക്കള്‍ സംബന്ധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുത്ത സംഗമം സാഹോദര്യ സന്ദേശം വിളിച്ചോതുന്നതായിരുന്നു. തനിമ യാമ്പു സോണല്‍ പ്രസിഡന്റ് സലിം വേങ്ങര റമദാന്‍ സന്ദേശം നല്‍കി. സോണല്‍ സെക്രട്ടറി ജാബിര്‍ വാണിയമ്പലം സ്വാഗതം പറഞ്ഞു.