'ഹരിതോത്സവം 2017' അവധിക്കാല മത്സരം സംഘടിപ്പിക്കുന്നു

റിയാദ്: മലര്‍വാടി ബാലസംഘം കുട്ടികളില്‍ മരങ്ങളും ചെടികളും വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഹരിതോത്സവം 2017 എന്നപേരില്‍ അവധിക്കാല മത്സരം സംഘടിപ്പിക്കുന്നു. ഹരിതോത്സവത്തിന്റെ ഭാഗമായി വൃക്ഷത്തൈ നട്ട് പരിപാടി റിയാദില്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനാണ് ഹരിതോത്സവം സംഘടിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുന്ന കുട്ടികള്‍ക്ക് മലര്‍വാടി ഗ്രീന്‍ അവാര്‍ഡ് നല്‍കും. ഹരിതോത്സവത്തിന്റെ ഭാഗമായി അവധിക്കാലത്ത് നാട്ടിലെത്തുന്ന പ്രവാസി വിദ്യാര്‍ഥികള്‍ ആയിരക്കണക്കിന് മരങ്ങള്‍ നട്ടു പിടിപ്പിക്കും. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സിലുള്ള കുട്ടികള്‍ക്കാണ് ഹരിത മല്‍സരം. ഭൂമിക്ക് തണല്‍ നല്കുന്ന ഏതു വൃക്ഷവും നട്ടു പിടിപ്പിക്കാം. ഏറ്റവും കൂടുതല്‍ വൃക്ഷ തൈകള്‍ നടുന്നവര്‍ക്ക് 'മലര്‍വാടി ഗ്രീന്‍ അവാര്‍ഡും ഉപഹാരവും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വൃക്ഷങ്ങളുടെ പേരും എണ്ണവും വൃക്ഷ തൈകള്‍ നടുന്ന ഫോട്ടോയും സെപ്റ്റംബര്‍ 24നു മുമ്പ് സമര്‍പ്പിക്കണം.
കൃഷി ശാസ്ത്രഞ്ജന്‍ ഡോ.ബിജു മുല്ലശ്ശേരി ഉദ്ഘാടന ചടങ്ങില്‍ കുട്ടികള്‍ക്ക് ഹരിത സന്ദേശം കൈമാറി. വൃക്ഷത്തൈകളുടെ വിതരണവും നടന്നു. താജുദ്ദീന് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഹുസൈന് അയ്യൂബ് താനൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment