ഫാഷിസത്തിനെതിരെ സൗഹൃദ ഇഫ്ത്താർ സംഗമം സംഘടിപ്പിക്കും                                

കാസർകോട്: വ്യത്യസ്ത മത-ജാതികളിൽ പെട്ട ജനവിഭാഗം ഏറെ സൗഹാർദ്ദത്തോടെ കഴിഞ്ഞു വന്ന നമ്മുടെ നാടിനെ വർഗീയ ധ്രുവീകരണം നടത്തി രാഷ്ട്രീയലാഭം കൊയ്യാനുള്ള സംഘ്പരിവാർ ഗൂഢനീക്കം ശക്തിപ്പെട്ട് കൊണ്ടിരിക്കുമ്പോൾ നമ്മുടെ ഒത്ത് ചേരലുകൾ കൂടുതൽ കരുത്താർജിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ "റിയാസ് മൗലവി ആവർത്തിക്കപ്പെടരുത് " എന്ന പ്രമേയവുമായി എസ്.ഐ.ഒ. ജില്ലാ കമ്മിറ്റി ജൂൺ 17 ശനി വൈകു 5 മണിക്ക് കാസർകോട് ആലിയ ഓഡിറ്റോറിയത്തിൽ ഫാസിസത്തിനെതിരെ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു .ഇഫ്ത്താർ സംഗമത്തിൽ ഫാസിസ്റ്റ് ഭീകരതയുടെ ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളും ജില്ലയിലെ മത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ സംബന്ധിക്കും .