ജി.ഐ.ഒ വൃക്ഷത്തൈ നടീലും വിതരണവും നടത്തി

തൃത്താല: ഗേൾസ് ഇസ് ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) തൃത്താല മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ വൃക്ഷത്തൈ വിതരണം നടത്തി. തണ്ണീർകോട് ടിപ്പു സുൽത്താൻ റോഡിന് സമീപം പ്രസിഡണ്ട് ഫാദിയ ചാലിശ്ശേരി തൈ നട്ടു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.  തൈ വിതരണത്തിനും നടീലിനും ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം ഏരിയാ കൺവീനർ സൈനബ ടീച്ചർ, ജി.ഐ.ഒ ഏരിയാ പ്രസിഡണ്ട് ഫാദിയ ചാലിശ്ശേരി, ജില്ലാ കമ്മിറ്റിയംഗം നദബഷീർ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ അമീന കക്കാട്ടിരി, ഹിബ ടി.കെ, ജദീറ സി.പി, മുഫീദ, ഷഫ്ന നസ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.