ഈദ് : ഫാഷിസത്തിനെതിരെ മാനവിക ഐക്യത്തിന്നുള്ള ആഹ്വാനം

കോഴിക്കോട്: വിശുദ്ധമായ ജീവിതം നയിക്കാനും മുഴുവൻ മനുഷ്യരെയും സഹോദരൻമാരായി കാണാനുള്ള ആഹ്വാനമാണ് ഈദുൽ ഫിതത്വർ നൽകുന്നത്. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തി ലൂടെ ആർജിച്ച ജീവിത വിശുദ്ധി തുടരാനും അതിന്റെ നന്മകൾ സമൂഹത്തിന് അനുഭവിക്കാനും സാധിക്കണം. സാമുദായിക ധ്രുവീകരണവും വംശവെറിയും വ്യാപകമാവുന്ന ഇക്കാലത്ത് അവയ്ക്കെതിരെയുള്ള പ്രതിരോധമാണ് ആഘോഷങ്ങൾ. പരസ്പര ബന്ധങ്ങൾ ശക്തമാക്കാനും സാമുദായിക ഇഴയടുപ്പങ്ങൾ ഭദ്രമാക്കാനും പെരുന്നാൾ ആഘോഷം സഹായകമാവണം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആഹ്ലാദങ്ങൾ മാത്രമാവാതെ, എല്ലാ വരെയും പെരുന്നാൾ ആഘോഷത്തിൽ പങ്കാളികളാക്കാൻ ശ്രദ്ധിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാഷിസ്റ്റ് ശക്തികളുടെ ആക്രമണങ്ങളിൽ നിരപരാധികളായ നിരവധി പേർ അനുദിനം കൊല്ലപ്പെടുന്ന സാഹചര്യമാണുള്ളത്. നിയമവാഴ്ച ചോദ്യം ചെയ്യപ്പെടുന്നു. വലിയൊരു വിഭാഗം ജനങ്ങൾ അരക്ഷിതരാണ്. അക്രമങ്ങൾക്ക് വിധേയരായി കൊല ചെയ്യപ്പെട്ടവരോടും പ്രയാസപ്പെടുന്നവരും മർദ്ദിതരുമായ ജനവിഭാഗങ്ങളോടും, ഐക്യപ്പെടാനും അവരെ പ്രാർഥനകളിൽ ഉൾപ്പെടുത്താനും ശ്രദ്ദിക്കുക.മുഴുവൻ മലയാളികൾക്കും അദ്ദേഹം പെരുന്നാൾ ആശംസകൾ നേർന്നു.