ജമാഅത്തെ ഇസ്‌ലാമി പ്രവാസി കുടുംബ സംഗമം

പാലക്കാട്: പ്രവാസികളായ ജില്ലയിലെ പ്രവർത്തകരുടെയും അനുഭാവികളുടെയും കുടുംബ സംഗമം ജമാഅത്തെ ഇസ് ലാമി ജില്ല കമ്മിറ്റി ജൂലൈ 15 ശനിയാഴ്ച മേപ്പറമ്പ് നൂർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും.രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടി മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ പ്രതീക്ഷകളും പ്രതിസന്ധികളും പരിപാടിയിൽ  ചർച്ച ചെയ്യും. ''ഗൾഫ് രാജ്യങ്ങളിലെ പ്രസ്ഥാന പ്രവർത്തനങ്ങൾ " എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ ജി.സി.സി പ്രതിനിധികൾ പങ്കെടുക്കും. പ്രതിസന്ധി നേരിടുന്ന പ്രവാസവും പ്രവാസികളുടെ പുനരധിവാസവും എന്ന വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ.നിഷാദ് പുതുക്കോടും സ്വർഗം പൂക്കുന്ന കുടുംബം എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരിയും സംവദിക്കും. ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിക്കും.
         പരിപാടിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്കിന്റെ ഉദ്ഘാടനം സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ നിർവഹിച്ചു. പങ്കെടുക്കുന്നവർ ജൂലൈ 10നകം jihpalakkad.org എന്ന സൈറ്റിൽ കയറി രജിസ്ട്രേഷൻ നടത്തണമെന്ന് സംഘാടക സമിതി അറിയിച്ചു. ഇപ്പോൾ നാട്ടിലില്ലാത്ത പ്രാസികളുടെ കുടുംബങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്ന് അവർ അറിയിച്ചു.