ഖുര്‍ആന്‍ വിജ്ഞാന മല്‍സരം; വിജയികളെ ആദരിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് സൂറത്തുലുഖ്മാന്‍ അടിസ്ഥാനപ്പെടുത്തി റമദാനില്‍  നടത്തിയ ഖുര്‍ആന്‍ വിജ്ഞാന മല്‍സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങളും  സര്‍ട്ടിഫികറ്റുകളും വിതരണം  ചെയ്തു. ഒന്നാം സ്ഥാനം നേടിയ നസീറ ഷംസുദ്ദീന് ഒരു പവന്‍ സ്വര്‍ണ നാണയവും  രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഹേബ നജീബിന് 50 ദിനാര്‍ കാഷ്  െ്രെപസും നല്‍കി. 80 ഓളം പേര്‍ പങ്കെടുത്ത എഴുത്തു പരീക്ഷയില്‍ 75 ശതമാനത്തിന്  മുകളില്‍ മാര്‍ക്ക് ലഭിച്ച പരീക്ഷാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍  നല്‍കി. ജമാല്‍ നദ്‌വി ഇരിങ്ങല്‍ എം എം സുബൈര്‍, സഈദ് റമാദാന്‍  നദ് വി,  സി ഖാലിദ്, ജമീല ഇബ്രാഹീം, ഇ.കെ സലീം എന്നിവര്‍ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരീക്ഷാ നടത്തിപ്പിനെ പറ്റി സജീര്‍ കുറ്റിയാടി വിശകലനം നടത്തി.