വീടുകളുടെ സമർപ്പണം ജൂലൈ 29 ന് അമീർ നിർവ്വഹിക്കും

ചെര്‍പ്പുളശ്ശേരി: വല്ലപ്പുഴ മസ്ജിദുല്‍ നൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സക്കാത്ത് കമ്മിറ്റി വല്ലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം നിര്‍മിച്ച അഞ്ച് വീടുകളുടെ സമര്‍പ്പണം ജൂലൈ 29ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപവത്കരണ യോഗം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹഖീം നദ്വി ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: എന്‍.കെ. അബ്ദുല്‍ ഗനി (ചെയര്‍മാര്‍), മൊയ്തീന്‍ കുട്ടി (കണ്‍വീനര്‍).